>

Wednesday, 16 October 2013

ഇന്ന് ബലിപെരുന്നാൾ


                ഇബ്രാഹീം നബിയുടെയും പുത്രൻ ഇസ്മായീൽ നബിയുടെയും ത്യാഗ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ. പുതുകോടിയണിഞ്ഞ് തക്ബീര് ധ്വനികളുമായി വിശ്വാസികൾ പള്ളികളിൽ ഈദ്‌ ഗാഹ് നടത്തി. സൗദി അറേബ്യ ഉൾപെടെ ഗൾഫ്  രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനും പ്രാർത്ഥനക്കും ശേഷം സർപ്പണബോധത്തിന്റെ പ്രതീകാത്മകമായി ദൈവനാമത്തിൽ ഉള് ഹിയത്ത് (ബലികർമ്മം) തുടങ്ങും. ബലി മൃഗങ്ങളെ അറുത്ത് മഹല്ലു കമ്മറ്റികളുടെ നേതൃത്വത്തിൽ അർഹതർക്ക് എത്തിച്ച് കൊടുക്കും. ഓരോ മഹല്ലിന്റെയും സൗകര്യാർത്വം പെരുന്നാൾ ദിനം മുതൽ നാലാം പെരുന്നാൾ വരെയുള്ള ദിവസങ്ങളിലാണ് ബലി കർമ്മം  നടത്തുക. മേലാറ്റൂർ ഇർഷാദ്  സ്കൂൾ മൈതാനിയിൽ ഈദ്‌ ഗാഹ് നടന്നു.

AddThis