>

Friday, 18 October 2013

ഒലിപ്പുഴ ഈദ്‌ പരിപാടി ഇന്ന്


                   എസ് .കെ.എസ് .എസ്.എഫ്. മേലാറ്റൂർ ക്ലസ്റ്ററിന്റെ  ആഭിമുഖ്യത്തിൽ ഒലിപ്പുഴ ദാറുൽ ഹുദ മദ്രസയിൽ ഇന്ന് വൈകീട്ട് 07.00 ന് ഈദ്‌ പരിപാടി തുടങ്ങും. സംഗീത സംവിധായകൻ  ഹനീഫ മുടിക്കോടിന്റെ നേതൃത്വത്തിൽ മലബാറിലെ പ്രശസ്ത യുവ ഗായകരെ അണിനിരത്തി കൊണ്ട് ഇശൽ മേജർ മഞ്ചേരി അവതരിപ്പിക്കുന്ന 'ഇശൽ നിലാവ്', വിദ്യാർഥികളുടെ ദഫ് മുട്ട് എന്നിവ ഉണ്ടായിരിക്കും. യോഗത്തിൽ ഒ.എം.എസ്. തങ്ങൾ നിസാമി ഉദ്ഘാടനം ചെയ്യും. മുസ്‌തഫ ദാരിമി വെള്ളുവങ്ങാട് അധ്യക്ഷ്യം വഹിക്കും.

AddThis