>

Saturday, 12 October 2013

മേലാറ്റൂര്‍ സീ.എച്.സീ


     മേലാറ്റൂര്‍ സീ.എച്.സീ 1964 ജനുവരി 18 ന് പാലക്കാട്‌ ജില്ല കലക്ടര്‍ എന്‍. കോളീശ്വരന്‍ ഉദ്ഘാടനം ചെയ്തു. അന്ന് ഈ പ്രദേശം പാലക്കാട്‌ ജില്ലയിലായിരുന്നു. തുടക്കത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അതിനു അനുയോജമല്ല എന്നൊരു വാദം ഉണ്ടായിരുന്നു 1950 കളില്‍ ഉണ്ടായതു പോലുള്ള വന്‍ വെള്ളപ്പൊക്കം ഉണ്ടാവുകയാണെങ്കില്‍ പുഴയോരത്തുള്ള ഈ സ്ഥലത്തെയും ബാധിക്കുമെന്ന കാരണം പറഞ്ഞ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള നീക്കം അണിയറയില്‍ നടന്നു, പക്ഷേ ഈ സ്ഥലം വിട്ടുകൊടുത്ത വരിക്കോടന്‍ അയമു ഹാജി ഇതിനെതിരെ റയില്‍വെ പാലം ഉയര്‍ത്തുന്നതിനു റയില്‍വേ നടത്തിയ സര്‍വേ റെക്കോര്‍ഡ്‌ പകര്‍ത്തിയാണ് ഇതിനെ നേരിട്ടത്. ഈ അടുത്ത കാലത്താണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റരായി ഉയര്ത്തപ്പെട്ടത്. എന്നാല്‍ അതിനനുസൃതമായ സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല എന്നത് അധികൃതരുടെ അലഭാവത്തിന് ഉദാഹരണമാണ്‌. മേലറ്റൂരിലെയും പരസരപ്രദേശങ്ങളിലേയും ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ഈ ആശുപത്രി കൂടുതല്‍ നല്ല രീതിയിലേക്ക് മാറണമെങ്കില്‍ ജനങ്ങളുടെ ഒത്തോരുമയോട് കൂടിയ പ്രവര്‍ത്തനം ആവശ്യമാണെന്ന് മനസ്സിലാക്കി മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

AddThis