>

Thursday, 10 October 2013

റഹ്മ സ്പെഷല്‍‌ സ്‌കൂള്‍


   1999 നവംബര്‍ 1ന് സ്ഥാപിതമായ റഹ്മ സ്പെഷല്‍ സ്‌കൂള്‍ ‘ശേഷി’ പരപ്പനങ്ങാടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മാനസിക വളര്‍ച്ച ഇല്ലാത്ത കുട്ടികളുടെ ബുദ്ധി വികസനത്തിനും സംരക്ഷണത്തിനും വേണ്ടി രൂപം കൊടുത്ത ഈ മഹത് സ്ഥാപനം കരുണ്യമതികളായ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും കനിവ് കൊണ്ട് മാത്രമാണ് മുന്നോട്ടു പോകുന്നത്. സ്വന്തമായൊരു സ്ഥലമോ, കെട്ടിടമോ ഇല്ലാത്തത് റജിസ്ട്രേഷന്‍ ലഭിക്കുന്നതിന് തടസ്സമാണ്. ആ കാരണം കൊണ്ട് തന്നെ ഗവണ്‍മെന്‍റ് തലത്തിലുള്ള ഗ്രാന്റുകലോ, ആനുകൂല്യങ്ങളോ ഒന്നും തന്നെ ലഭിക്കുന്നില്ല.
                 സ്കൂളിന്‍റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് ഇനിയും ഉദാരമതികളായ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഈ സ്ഥാപനം പ്രതീക്ഷിക്കുന്നു.

AddThis