>

Thursday, 7 November 2013

മണ്മറഞ്ഞ മഹത് വ്യക്തികള്‍

 നാട്ടിക വി. മൂസ മൗലവി

        മേലാറ്റൂരിന്‍റെ നികത്താനാവാത്ത നഷ്ട്ടം. രാഷ്ട്രീയ-മത പണ്ഡിത രംഗത്തെ ദിവ്യ തേജസ്സ്. 1952 ഏപ്രില്‍ 27 ന് മേലാറ്റൂരിലെ എടയാറ്റൂരില്‍ വെമ്മുള്ളി കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഡി.എന്‍.എം.യു.പി.സ്‌കൂള്‍ എടയാറ്റൂര്‍ പിന്നീട് ചെങ്ങര ജുമാമസ്ജിദ് മൗനത്തുല്‍ ഇസ്ലാം അറബിക് കോളേജ്, മദീനത്തുല്‍ ഉലൂം അറബിക് കോളേജ്, വെല്ലൂര്‍ ബാഖിയത്ത് ദാറുല്‍ ഉലൂം ദയൂബന്ദ്‌ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി വിവിദ പള്ളികളില്‍ സേവനമനുഷ്ട്ടിച്ചു.
        സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്‌ എക്സിക്യൂട്ടീവ് മെമ്പര്‍, മേലാറ്റൂര്‍ ദാറുല്‍ ഹിക്കം ജനറല്‍ സെക്രട്ടറി, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പദ്ധതികളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2001 ഒക്ടോബര്‍ 04 ന് ഈ ലോകത്തോട് വിടപറഞ്ഞു.
 ***********************

പി.എം ഹനീഫ്


         ജി.എല്‍.പി.എസ് കിഴക്കുംപുറം, ജി.യു.പി.എസ് എടപ്പറ്റ, ആര്‍.എം.എച്ച്.എസ് മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം, തുടര്‍ന്ന് ആര്‍,എ,സി എടവണ്ണപ്പാറ, എം,ഇ,എസ് കല്ലടി കോളേജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ഹിസ്റ്ററിയില്‍ ബിരുദവും, സോഷ്യല്‍ സയന്‍സില്‍ ബി.എഡും, സോഷ്യോളജിയിലും സൈക്കോളജിയിലും ഫിലോസഫിയിലും ബിരുധാനന്തര ബിരുദം, ലൈബ്രറി സയന്‍സിലും, ജേര്‍ണലിസത്തിലും, ജ്യോഗ്രഫിയിലും ഡിപ്ലോമയും കരസ്ഥമാക്കി.
           മുസ്‌ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്‍റെ പഞ്ചായത്ത് പ്രസിഡണ്ട്‌, ജന:സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് എം.ഇ.എസ് യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്‌, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ട്രഷറര്‍- ജനറല്‍ സെക്രട്ടറി- പ്രസിഡണ്ട്‌, മലപ്പുറം ജില്ല എം.എസ്.എഫ് കലാവേദി കണ്‍വീണര്‍- സെക്രട്ടറി- സെക്രട്ടറി- വൈസ് പ്രസിഡണ്ട്‌- ട്രഷറര്‍- ജനറല്‍ സെക്രട്ടറി, സംസ്ഥാന ക്യാമ്പസ് വിങ് കണ്‍വീണര്‍- സംസ്ഥാന സെക്രട്ടറി- ട്രഷറര്‍- ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കൌണ്‍സിലര്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം യൂത്ത് ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി – ട്രഷറര്‍, മുസ്‌ലിം യൂത്ത് ലീഗ് മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌, തൂലിക എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

           പഠനകാലത്ത് ജില്ലാ സ്കൂള്‍ ലീഡര്‍, വിവിധ ക്യാമ്പസുകളില്‍ നിന്നും സ്റ്റുഡന്റ്റ് എഡിറ്റര്‍, യൂണിയന്‍ ചെയര്‍മാന്‍, നാല് തവണ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലും, സ്റ്റുഡന്‍ണ്ട് കൌണ്‍സിലിലും അംഗമായിരുന്നു.

          കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.സി.എസ്.കോ-ഓര്‍ഡിനേഷന്‍, കമ്മിറ്റി അംഗം, സാക്ഷരതാ മിഷന്‍, സംസ്ഥാന കി-റിസോഴ്സ് പേര്‍സണ്‍ (KRP), രിഹബിലിറ്റെഷന്‍ കൌണ്‍സില്‍ ഫോര്‍ ദിസബിലിറ്റീസ്, ഇന്ത്യയുടെ വളണ്ടിയര്‍ കോള്‍ മെമ്പര്‍ തുടങ്ങി വിവിധ കലാ സാംസ്‌കാരിക എന്‍.ജി.ഒ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വെള്ളിയഞ്ചേരി എ.എസ്.എം ഹൈസ്കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനായും സേവന മനുഷ്ട്ടിച്ചു. സാക്ഷരതാ മിഷന്‍ സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റിയും ജനകീയാസൂത്രണ സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പിലും (SRG)  അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 2013 മെയ്‌ 24ന് ഈ ലോകത്തോട്‌ വിട പറഞ്ഞു.
 ***********************

വി.സി. നാരായണപണിക്കര്‍


             എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ്, മേലാറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, കാട്ടുപുത്തൂര്‍ ക്ഷേത്രം ട്രസ്റ്റി, മേലാറ്റൂര്‍ ആറ്റുതൃക്കോവില്‍ ക്ഷേത്രം കാര്യദര്‍ശി എന്നീ നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. അതിലുപരിയായി നാട്ടിലെ തര്‍ക്ക വിഷയങ്ങളില്‍ മധ്യസ്ഥനായി നിന്ന് പരിഹാരം കാണുവാന്‍ അപാരമായ കഴിവ് പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. 20-02-1999 ല്‍ നിര്യാതനായി.
 ***********************

രവി വര്‍മ്മനുണ്ണി മൂപ്പില്‍ ഏറാടി

                  ഇദ്ദേഹത്തിന്‍റെ ഓര്‍മ്മയിലാണ് മേലാറ്റൂര്‍ ആര്‍.എം.ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ നാമധേയം. സ്കൂളിന്‍റെ സ്ഥാപകനുകൂടിയായ ഇദ്ദേഹം മേലാറ്റൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ രംഗത്ത് ആദ്യമായി അക്ഷരജ്യോതിസ്സ് തെളിയിച്ച മഹത്വ്യക്തിയാണ്.
 ***********************

പി.കെ.വാസുദേവപണിക്കര്‍                ദേശീയ പ്രസ്ഥാനവുമായി പ്രവര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വം. ദീര്‍ഘകാലം ആര്‍.എം.ഹൈ സ്കൂള്‍ മാനേജര്‍ ആയിരുന്നു. മേലാറ്റൂരിന്‍റെ വിദ്യഭ്യാസ മേഖലയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തി.മികച്ച സംഘാടകനും ദീര്‍ഘദര്‍ശിയുമായിരുന്നു.
 ***********************

എ.സി.കെ.രാജ


                           ചിത്രകലയില്‍ അതുല്യ പ്രതിഭയായിരുന്നു എ.സി.കെ.രാജ. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന വ്യക്തിത്വത്തിന് ഉടമ. ചിത്രകരെനെന്നതിലുപരി കഥാകൃത്ത്‌, നടന്‍, കലാസംവിധാനം, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലയിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. രാജയുടെ 'കോഴിക്കോട്ടെ പക്ഷികള്‍' എന്ന കഥ ഏറെ ശ്രദ്ധ പിടിച്ചു. അകാലത്തില്‍ തന്നെ ഈ ലോകത്തോട് വിടപറഞ്ഞു.
 ***********************

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.