>

Saturday, 12 October 2013

വെള്ളിയാര്‍പ്പുഴ


      മണ്ണാര്‍ക്കാട് പര്‍വ്വത നിരകളിലൊന്നായ തിരുവിഴാംകുന്നില്‍ നിന്നാണ് ഈ പുഴയുടെ ഉത്ഭവം. അവിടെ ഒരു ശിവക്ഷേത്രത്തിലെ സര്‍പ്പത്തിന്‍റെ ദുഃഖവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട് ഈ പുഴയുടെ ഉത്ഭവത്തിന്. സര്‍പ്പത്തിന്‍റെ കണ്ണീര്‍ ഒലിച്ചിറങ്ങി അത് പുഴയായി രൂപാന്തരപ്പെട്ടു എന്നതാണ് ചിലരുടെ വിശ്വാസം. ഈ വിശ്വാസം കൊണ്ടാവാം വെള്ളിയാര്‍പ്പുഴയില്‍ ബലികര്‍മ്മം നടത്താറില്ല.
     ഉച്ചാരക്കടവ് വഴി ചന്തപ്പടി - മേലാറ്റൂര്‍ വഴി ഒഴുകി എടയാറ്റൂരില്‍ നിന്ന് ഒലിപ്പുഴയുമായി കൂടിചേര്‍ന്ന്‍ പാണ്ടിക്കാട്ടേക്ക് ഒഴുകുന്നു. ഇതാണ് മേലാറ്റൂരില്‍ വെള്ളിയാറിന്‍റെ രൂപം.

AddThis