>

Saturday, 16 November 2013

'മ്യൂസിക്‌ നൈറ്റ്‌ - 2013' ഇന്ന്

മേലാറ്റൂർ: കാട്ടുചിറ യൂത്ത് ക്ലബ്‌ സംഘടിപ്പിക്കുന്ന 'മ്യൂസിക്‌ നൈറ്റ്‌ - 2013' ഇന്ന് മേലാറ്റൂർ വി.കെ. കണ്‍വെൻഷൻ സെന്ററിൽ വെച്ച് നടത്തും. സംഗീത കലയിലെ പ്രഗത്ഭരായ  മഴവിൽ മനോരമ ഇന്ത്യൻ വോയിസ്‌ ഫെയിം പ്രിയ ജയ്സണ്‍, സിനിമ പിന്നണി ഗായകൻ ജയരാജ്, കൈരളി യുവ ഫെയിം ജ്യോതിഷ് ബാബു, കൈരളി സിൽസില ഫെയിം ജോയ്, ഏഷ്യാനെറ്റ്‌ മ്യൂസിക്‌ മാസ്റ്റഴ്സ് ഫെയിം റിനീഷ് എന്നിവർ പങ്കെടുക്കും. പുറമെ മഴവിൽ മനോരമ കോമഡി ഫെസ്റ്റിവൽ ഫെയിം സൂരജ് തെലക്കടിന്റെ മിമിക്രിയും വേദിയിൽ അരങ്ങേറും.

AddThis