>

Wednesday, 6 November 2013

മേലാറ്റൂര്‍ കള്ളുഷാപ്പ് ജനവാസ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം


മേലാറ്റൂര്‍: റിമി മൂവീസിന് സമീപം പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് ആകാശ് റോഡിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ഗൂഡനീക്കം. ആകാശ് റോഡിലുള്ള നിരവധി വീടുകളുടെയും സര്‍പ്പക്കാവിന്റെയും സമീപത്തേക്ക് ഷാപ്പ്‌ മാറ്റിസ്ഥാപിക്കാനാണ് നീക്കം. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
          വര്‍ഷങ്ങളായി റിമി മൂവീസിന് സമീപമാണ് കള്ളുഷാപ്പ് വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. സ്ഥലമുടമ വാടക കൂട്ടി ചോദിച്ചത് കാരണം ഇനി വരുന്ന ഷാപ്പ്‌ ലേലത്തിന് ശേഷം മാറ്റിസ്ഥാപിക്കാനാണ് നീക്കം. ഇതിനായി ആകാശ് റോഡില്‍ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചായക്കടയാണെന്ന് പറഞ്ഞാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് സമീപവാസികള്‍ പറയുന്നു.

          കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്നു അഞ്ച് മീറ്റര്‍ പോലും വ്യത്യസമില്ലാതെയാണ് സര്‍പ്പക്കാവ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത്‌, എക്സൈസ് സി.ഐ, തഹസില്‍ദാര്‍, സബ് കളക്ടര്‍, സി.ഐ തുടങ്ങിയവര്‍ക്ക് പരാതി  നല്‍കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വിജയന്‍ അറിയിച്ചു.

AddThis