>

Wednesday, 27 November 2013

കേരള ടീമില്‍ ഒലിപ്പുഴ സ്വദേശി നകുല്‍


മേലാറ്റൂര്‍: അണ്ടര്‍ 14 ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീമില്‍ ഒലിപ്പുഴ സ്വദേശി നകുല്‍. കൊല്‍ക്കത്തയില്‍ നടന്ന ടൂര്‍ണമെന്റില്‍ കാല്‍പന്തുകളിയുടെ സൗന്ദര്യത്തില്‍ ആവേശവും കരുത്തും തെളിയിച്ചാണ് കൊച്ചുമിടുക്കന്‍ ഉയരങ്ങള്‍ താണ്ടിയത്. കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തില്‍ മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്‌, മണിപ്പൂര്‍, സിക്കിം, കര്‍ണാടക, ബംഗാള്‍, ഹരിയാന, എന്നീ ടീമുകളോടാണ് പൊരുതി കരുത്തറിയിച്ചത്. പന്തുതട്ടാന്‍ മൈദാനം പോലും ഇല്ലാത്ത ഒലിപ്പുഴയില്‍ നിന്നാണ് ഈ കൊച്ചുമിടുക്കന്‍ വളര്‍ന്നു വലുതായത്. മേലാറ്റൂര്‍ ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന്‍ മുഹമ്മദലിയുടെ ശിക്ഷണത്തില്‍ കളിച്ചു വളര്‍ന്ന നകുല്‍ ഒലിപ്പുഴ തൃപ്പാക്കട കുട്ടി ശങ്കരന്റെയും സുശീലയുടെയും മകനാണ്.

AddThis