>

Wednesday, 6 November 2013

വ്യാപാരിയുടെ മരണം: നടുക്കം മാറാതെ നാട്ടുകാര്‍


പാണ്ടിക്കാട്: കിഴക്കേപാണ്ടിക്കാട് സ്റ്റേഷനറിക്കട നടത്തുന്ന മുഹമ്മദ് കൊല്ലപ്പെട്ട വാര്‍ത്ത പാണ്ടിക്കാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. എല്ലാവരോടും സൗമ്യമായും സ്‌നേഹത്തോടെയും പെരുമാറുന്നയാളായിരുന്നു മുഹമ്മദ്. അതുകൊണ്ടു തന്നെ ശത്രുതയോ മുന്‍വൈരാഗ്യമോ ആക്രമണത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നില്ല.
               നേരം പുലര്‍ന്നതുമുതല്‍ നൂറുകണക്കിന് പേരാണ് മൃതദേഹം കിടന്നിരുന്ന കവുങ്ങിന്‍തോട്ടത്തില്‍ എത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനും പാടുപെടേണ്ടി വന്നു.

AddThis