>

Friday, 8 November 2013

മേലാറ്റൂര്‍ ഉപജില്ലാ കായികമേള; ആര്‍.എം.എച്ച്.എസ്.എസും, പി.എസ്.എ.യു.പി.എസും ജേതാക്കള്‍

പട്ടിക്കാട്: മേലാറ്റൂര്‍ ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ എച്ച്.എസ്.എസ്, എച്ച്.എസ്. വിഭാഗത്തില്‍ ആര്‍.എം.എച്ച്.എസ്.എസ് മേലാറ്റൂരും, യു.പി വിഭാഗത്തില്‍ പി.എസ്.എ. യു.പി.എസ് കീഴാറ്റൂരും ഓവറോള്‍ ചാമ്പ്യന്മാരായി. കീഴാറ്റൂര്‍ പൂന്താനം സ്മാരക എ.യു.പി സ്‌കൂളിലാണ് മത്സരങ്ങള്‍ നടന്നത്. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ എ.എസ്.എം.എച്ച്.എസ് വെള്ളിയഞ്ചേരിയും, ജി.എച്ച്.എസ്.എസ് പട്ടിക്കാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍നേടി. 

യു.പി വിഭാഗത്തില്‍ കെ.യു.പി.എസ് തച്ചിങ്ങനാടവും, ഡി.എന്‍.എം.യു.പി.എസ് എടയാറ്റൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗം മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും. 52 സ്‌കൂളുകളില്‍ നിന്നായി 2500 ഓളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. സമ്മാനദാനം വാര്‍ഡ് മെമ്പര്‍ ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ അബ്ദുറഹീം പറമ്പില്‍ ട്രോഫികള്‍ വിതരണംചെയ്തു. ഉമ്മര്‍ പാലഞ്ചീരി, സക്കീര്‍ഹുസൈന്‍, ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

AddThis