>

Monday, 16 December 2013

200 ചാക്ക് മണൽ പിടിച്ചെടുത്തു.


മേലാറ്റൂര്‍: വെള്ളിയാറിന്റെ കാട്ടുചിറക്കടവില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 200 ചാക്ക് മണല്‍ പിടിച്ചെടുത്തു. ഇത് പുഴയില്‍ തിരികെയിടുകയും ചങ്ങാടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മേലാറ്റൂര്‍ എസ്.ഐ കെ.മുഹമ്മദിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് കടവില്‍ മിന്നല്‍ പരിശോധന നടത്തിയത്. മണല്‍ കടത്തുകയായിരുന്നവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഗ്രേഡ് എസ്.ഐ കെ.പി.എ റഹ്മാന്‍, എസ്.സി.പി.ഒ അബ്ദുള്‍ ഗഫൂര്‍, കൃഷ്ണദാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

AddThis