>

Monday, 2 December 2013

മേലാറ്റൂരില്‍ തെരുവുനായശല്യം


മേലാറ്റൂര്‍: ടൗണിലും ഉള്‍പ്രദേശങ്ങളിലും തെരുവുനായശല്യം ഏറി. രാപകല്‍ഭേദമില്ലാതെ അലഞ്ഞ്തിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിരാവിലെ മദ്രസകളിലേക്കുംമറ്റുംപോകുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും പതിവായി. പകല്‍സമയത്ത് ടൗണില്‍ കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്നു. പഞ്ചായത്ത് ഉടന്‍ നടപടിസ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

AddThis