>

Wednesday, 11 December 2013

പെന്‍ഷന്‍ അദാലത്ത് ഇന്നുമുതല്‍

മേലാറ്റൂര്‍: മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 11, 12, 16, 18 തീയതികളില്‍ പെന്‍ഷന്‍ അദാലത്ത് നടക്കും. 

ബുധനാഴ്ച രാവിലെ പത്ത് മുതല്‍ ചോലക്കുളം മദ്രസയില്‍ നടക്കുന്ന ആദാലത്തില്‍ 1, 2, 3, 15, 16 വാര്‍ഡിലുള്ളവര്‍ പങ്കെടുക്കണം. വ്യാഴാഴ്ച രാവിലെ പത്ത് മുതല്‍ ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ (വാര്‍ഡ് 4, 5, 6, 7) തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ ജി.എല്‍.പി സ്‌കൂള്‍ ചെമ്മാണിയോട് (വാര്‍ഡ് 8, 9, 10, 14), ബുധനാഴ്ച രാവിലെ പത്ത് മുതല്‍ വേങ്ങൂര്‍ സായിപ്പുംപടി അങ്കണവാടി (വാര്‍ഡ് 11, 12, 13) എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക. 

പുതുതായി അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ട് പാസ്ബുക്ക് എന്നീ രേഖകളും രണ്ട് ഫോട്ടോയുമായി അദാലത്തില്‍ പങ്കെടുക്കണം. 

ആലോചനായോഗം പ്രസിഡന്റ് സി. അബ്ദുല്‍കരീം ഉദ്ഘാടനംചെയ്തു. വി. സാറാമ്മ അധ്യക്ഷതവഹിച്ചു.

AddThis