>

Saturday, 14 December 2013

'പാട്ടുവണ്ടി' യാത്രതുടങ്ങി

മേലാറ്റൂര്‍: യുവജനജാഥയുടെ പ്രചാരണാര്‍ഥം എം.എസ്.എഫ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'പാട്ടുവണ്ടി' യാത്രതുടങ്ങി. 

മേലാറ്റൂര്‍ ടൗണില്‍നിന്നാരംഭിച്ച യാത്ര യൂത്ത്‌ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി താമരത്ത് ഉസ്മാന്‍, ജാഥാ ക്യാപ്റ്റന്‍ കെ. സലാം മണലായയ്ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. വി.എം. റഷീദ് അധ്യക്ഷനായി. പി.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുള്‍കരീം, പി. നഹാസ്, കെ. ഹൈദരലി ശിഹാബ്, കെ. സുഫൈര്‍, എം. അനസ് എന്നിവര്‍ പ്രസംഗിച്ചു.

മുസ്‌ലീംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ. നാസര്‍ അമ്മിനിക്കാട്ട് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി. അന്‍വര്‍ സാദത്ത്, എ.പി. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

AddThis