>

Saturday, 7 December 2013

ഏഴംഗ ചീട്ടുകളിസംഘത്തെ പിടികൂടി

മേലാറ്റൂര്‍:പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗസംഘത്തെ പിടികൂടി. പുളിയക്കോട് മൂനാടിയിലെ മൈലാടിപ്പാറയില്‍നിന്നാണ് സംഘത്തെ മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ആഞ്ഞിലങ്ങാടി സ്വദേശികളായ മുണ്ടഞ്ചരി അബൂബക്കര്‍ (37), കൊളത്തൊടി മുസ്തഫ (33), മൈനര്‍ ബസാറിലെ കാപ്പില്‍ മൊയ്തീന്‍കുട്ടി (35), ചാലിയോട്ടില്‍ മമ്മു (50), മൂനാടി മണ്ണാത്തിപാറ മുഹമ്മദ് (50), മൂനാടി നാലകത്തിങ്ങല്‍ ഇബ്രാഹിം(42), പളിയക്കോട് അണ്ടിക്കാടന്‍ ഉമ്മര്‍ (29) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് 8400 രൂപയും പിടിച്ചെടുത്തു. ഗ്രേഡ് എസ്.ഐ കെ.പി.എ. റഹ്മാന്‍, എസ്.സി.പി.ഒമാരായ കെ.പി. അച്യുതന്‍, സന്തോഷ്, സി.പി.ഒ മനോജ്, ഹോംഗാര്‍ഡ് ജോണ്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്.

AddThis