>

Tuesday, 3 December 2013

ഡോക്ടറുടെ വീട്ടില്‍ വന്‍കവര്‍ച്ച


ഉച്ചാരക്കടവ്: മെഡിക്കല്‍ ഓഫീസര്‍ ഡോ:പി.കെ.അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണ്ണവും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നു. ഞായറാഴ്ച രാത്രി വീട് പൂട്ടി പുറത്തുപോയ സമയത്താണ്  കവര്‍ച്ച നടന്നത്.
                       മുന്‍വശത്തുള്ള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
                    രാത്രി ഡോക്ടറും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ഉടനെ മേലാറ്റൂര്‍ പോലീസില്‍ വിവരമറിയിച്ചു. മലപ്പുറത്ത് നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.

AddThis