>

Tuesday, 31 December 2013

വായനശാലകള്‍

ദേശീയ ഗ്രന്ഥാലയം മേലാറ്റൂര്‍

        മേലാറ്റൂര്‍ ഹൈസ്കൂളിനടുത്തുള്ള ചോലക്കല്‍ അയമു എന്ന കുഞ്ഞാണികാക്കയുടെ ഒരു നാടന്‍ മക്കാനിയുടെ മുകളില്‍ ശ്രീ.വല്ലഭനുണ്ണി മാസ്റ്റര്‍ നല്‍കിയ കുറച്ചു പുസ്തകങ്ങളുമായാണ് ഈ കലാസാഹിത്യ പ്രസ്ഥാനത്തിന്‍റെ തുടക്കം. ബാലകൃഷ്ണന്‍ നായര്‍, ചാമി മാസ്റ്റര്‍ തൊട്ടടുത്ത അമ്പലത്തിലെ ശാന്തിയും അധ്യാപകനുമായിരുന്ന കെ.സി.നാരായണന്‍ എമ്പ്രാതിരികാവുണ്ണി ഏറാടിഅധ്യാപകനുമായിരുന്ന ആര്‍.എം. കുട്ടി ശങ്കരക്കുറുപ്പ്,കുഞ്ഞിരാമാപ്പണിക്കര്‍ എന്നിവരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. പരേതനായ പി.കെ വാസുദേവ പണിക്കരുടെ ഉടമസ്ഥതയിലുള്ള അഞ്ചു മുറി എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ 1954 നവംബര്‍ 15 ന് ഉദ്ഘാടനം ചെയ്ത ഗ്രന്ഥാലയം ഉന്നതിയിലേക്ക് മുന്നേറി. അന്ന് എന്‍.എ.വല്ലഭനുണ്ണി ഏറാടി പ്രസിഡണ്ടായും ടി.ചാമി മാസ്റ്റര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
        1978 ല്‍ മേലാറ്റൂരിന്‍റെ ഹൃദയഭാഗത്ത് കേരളഗ്രന്ഥാലയ സംഘത്തിന്‍റെ ഗ്രാണ്ടോടുകൂടി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ച ആളാണ്‌ അന്നത്തെ സെക്രട്ടറി ശങ്കരന്‍ മാസ്റ്റര്‍.
        1986 കല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച പുസ്തക-ഫര്‍ണീച്ചര്‍ ഗ്രാന്‍റ് ഉപയോഗിച്ച് ധാരാളം റഫറന്‍സ് പുസ്തകങ്ങളും അത്യാവശ്യം ഫര്‍ണീച്ചറുകളും സമ്പാദിക്കാന്‍ കഴിഞ്ഞു.
        1994 ല്‍ രാജാ റാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച 5000 രൂപയുടെ കെട്ടിട ഗ്രാന്‍റ് ഉപയോഗിച്ച് നിര്‍മിച്ച അഡീഷണല്‍ ബില്‍ഡിങ്ങിലാണ് ഇന്ന്‍ ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നത്.
        1993-94 ല്‍ സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷി പുസ്തകകോര്‍ണറായി തിരഞ്ഞെടുത്തത് ഈ ഗ്രന്ധാലയത്തെയാണ്. 1989 ല്‍ സ്വന്തമായി ടെലിവിഷനും 2007 ല്‍ ലൈബ്രറി കമ്പ്യൂട്ടറൈസെഷന്‍റെ ഭാഗമായി ഒരു കമ്പ്യൂട്ടറും 2009 ല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി ഒരു പബ്ലിക് അഡ്രസ്‌ സിസ്റ്റവും ഈ ഗ്രന്ഥാലയത്തിന് സമ്പാദിക്കാന്‍ സാധിച്ചിട്ടുണ്ട്.
        ഇപ്പോള്‍ പ്രസിഡണ്ടായി പി.ശങ്കരന്‍ മാസ്റ്ററും സെക്രട്ടറിയായി കെ.ബാബുരാജും പ്രവര്‍ത്തിക്കുന്നു. ലൈബ്രേറിയന്‍റെ ചുമതല രാജന്‍ കാവില്‍ നിര്‍വ്വഹിക്കുന്നു.
 ***********************

വാസുദേവ സ്മാരക വായനശാല, ചെമ്മാണിയോട്


     1958 ഏപ്രില്‍ 20 ന് 10 മെമ്പര്‍മാരും 50 പുസ്തകങ്ങളുമായാണ് ഈ വായനശാലക്ക് പ്രാരംഭം കുറിച്ചത്. വായനശാല സ്ഥാപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്ന പനവൂര്‍ വാസുദേവന്‍ നമ്പൂതിരി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അദ്ധേഹത്തിന്‍റെ സ്മാരകമായാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. 1965 ല്‍ സ്വന്തമായി 24 സെന്‍റ് സ്ഥലം വാങ്ങുകയും 1978 ല്‍ കേരള ഗ്രന്ഥശാല സംഘത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ കെട്ടിടം നിര്‍മിച്ചു.
      2002 ല്‍ കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ നല്‍കുന്ന കേരളത്തിലെ ഏറ്റവും നല്ല ഗ്രാമീണ ലൈബ്രറിക്കുള്ള എന്‍.ഇ.ബാലറാം പുരസ്കാരം ഈ വായനശാലക്ക് ലഭിച്ചിട്ടുണ്ട്. ബാലവേദി, യുവജനവേദി, വനിതാവേദി, കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍, സ്റ്റുഡന്റ്സ് കോര്‍ണര്‍, റഫറന്‍സ് വിഭാഗം, സേവന കമ്പ്യൂട്ടര്‍ വേദി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കയ്യെഴുത്ത് മാസിക, ബയോജന ക്ലാസ്സ്‌, ന്യൂസ്‌ ബുള്ളറ്റിന്‍, എസ്‌.എസ്‌.എല്‍.സി. പ്രാദേശിക ക്യാമ്പുകള്‍, രചന ക്യാമ്പുകള്‍, കലാ-കായിക മത്സരങ്ങള്‍ തൊഴില്‍ പരിശീലനങ്ങള്‍, പി.ടി.നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി സ്മാരക സ്കോളര്‍ഷിപ്പ്‌, പുസ്തക ചര്‍ച്ചകള്‍, ദിനാചരണങ്ങള്‍, അനുസ്മരണങ്ങള്‍, ചര്‍ച്ചാവേദികള്‍ പി.എസ്‌.സി.പരീക്ഷ പരിശീലനങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസുകള്‍, ആരോഗ്യ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വാര്‍ഷികാഘോഷങ്ങള്‍ എന്നീ പരിപാടികള്‍ നടത്താറുണ്ട്.2008 ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
       സൊസൈറ്റീസ് ആക്ട്‌ പ്രകാരം 1988 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ വായനശാലക്ക് കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ജി.ഒ.എസ്‌. റൂറല്‍ ഇന്ത്യ, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌ എന്നിവയില്‍ അഫിലിയേഷനുണ്ട്. ഈ വായനശാല കേരളത്തില്‍ അറിയപ്പെടുന്ന വായനശാലകളില്‍ ഒന്നാണ്.
 ***********************

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.