>

Saturday, 7 December 2013

കര്‍ഷകര്‍ക്ക് സഹായകേന്ദ്രം തുറന്നു

മേലാറ്റൂര്‍:കുടുംബശ്രീ വനിതാകര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതികസഹായങ്ങള്‍ നല്‍കുന്നതിനായി ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രം പ്രസിഡന്റ് സി. അബ്ദുള്‍കരീം ഉദ്ഘാടനംചെയ്തു. വി. സാറാമ്മ അധ്യക്ഷതവഹിച്ചു. എ. യൂസഫ്ഹാജി, ഇ.കെ. സുലൈഖ, കെ. ഭാരതി, കെ. വിശാല, എ.പി. സൈനബ, മുഹമ്മദ് ബൈജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജെ.എല്‍.ജി അംഗങ്ങള്‍ക്കുള്ള പരിശീലനക്ലാസും നടന്നു. കെ. അബ്ദുള്‍ബഷീര്‍, എന്‍.എം. മുഹമ്മദ്‌സക്കീര്‍, പി. ജ്യോതി എന്നിവര്‍ ക്ലാസെടുത്തു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.