>

Wednesday, 11 December 2013

വിജയികളെ അനുമോദിച്ചു

മേലാറ്റൂർ : സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയ മേളയിൽ വിജയികളായ മേലാറ്റൂർ ആർ.എം.ഹയർ  സെക്കന്ററി സ്കൂളിലെ വിദ്യാർഥികളെ പി.ടി.എ.യുടെയും സ്കൂൾ മാനേജ്മെന്റിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബാൻഡ് മേളത്തോടെ വിജയികളെ മുൻനിർത്തി ടൗണിലേക്ക് ഘോഷയാത്ര നടത്തി. മേലാറ്റൂർ  ടൗണിൽ പൗരാവലിയുദെ ആഭിമുഖ്യത്തിൽ സ്വീകരണം നടത്തി. 14 വയസ്സിനു താഴെയുള്ളവരുടെ സംസ്ഥാന ഫുട്ബോൾ ടീമിൽ പങ്കെടുത്ത ഒൻപതാം ക്ലാസ്സിലെ ടി.നകുലിനെ പ്രത്യേകം ആദരിച്ചു.

AddThis