>

Monday, 9 December 2013

എയ്ഡ്‌സ് ബോധവത്കരണം: റാലിയും തെരുവ് നാടകവും നടത്തി

മേലാറ്റൂര്‍: എയ്ഡ്‌സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി മേലാറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രം റാലിയും തെരുവ് നാടകവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. രാവിലെ ആസ്​പത്രി അങ്കണത്തില്‍നിന്നാരംഭിച്ച റാലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍കരീം ഫ്‌ളാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് മേലാറ്റൂര്‍ ടൗണില്‍ നടന്ന പ്രദര്‍ശനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. നന്ദകുമാര്‍ ഉദ്ഘാടനംചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ സി. മൊയ്തീന്‍കോയ, കെ.പി. ഉമ്മര്‍, കെ.ടി. ജയകൃഷ്ണന്‍, കെ. ഭാരതി, എ. യൂസഫ് ഹാജി, ഡോ. പി.കെ. അബ്ദുള്‍ഹമീദ്, ഇ. ചന്ദ്രശേഖരന്‍, ത്രേസ്യാമ്മ ചാക്കോ, പി. ഹരീഷ്‌കുമാര്‍, കെ.പി. ജിതേഷ്, വി.വി. ശ്രീജിത്, യു. വിനോദ്, കിഷോര്‍കുമാര്‍, ബിറ്റോയ് ജോര്‍ജ്, കെ.എസ്. സനൂപ് എന്നിവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആസ്​പത്രി, മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തിയത്.

AddThis