>

Wednesday, 1 January 2014

ഇവര്‍ നാടിന്‍റെ അഭിമാനം

മേലാറ്റൂര്‍ രവിവര്‍മ്മ


            സിനിമ രംഗത്തേക്ക് മേലാറ്റൂരിന്‍റെ പേരെത്തിച്ച അതുല്യ പ്രതിഭ. 1943 ല്‍ മേലാറ്റൂര്‍ അരീക്കര ഭവനത്തില്‍ ജനിച്ചു. മേലാറ്റൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യഭ്യാസം. ഗവ: വിക്ടോറിയ, ഗുരുവായൂരപ്പന്‍ എന്നീ കോളേജുകളില്‍ ഉന്നത പഠനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമയെ സംബന്ധിച്ച പഠനത്തില്‍ ബിരുദം നേടി. എം.ടി. വാസുദേവന്‍‌ നായര്‍ ആദ്യമായി തിരക്കഥ എഴുതി വിന്‍സന്‍റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’ എന്ന സിനിമയുടെ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നദി, ആഭിജാത്യം, ത്രിവേണി, തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലമെന്ന് വാഴ്ത്തപ്പെട്ട ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയാവാനുള്ള ഭാഗ്യം ലഭിച്ചു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അനുഗ്രഹം. അവള്‍ക്കുമരണമില്ല, ജിമ്മി, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കോളിളക്കം, കക്ക, പ്രതിജ്ഞ എന്നീ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതി. നല്ല സിനിമകള്‍ അന്യം നിന്നപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തങ്ങളില്‍ നിന്ന് പിന്‍മാറി. ചലച്ചിത്രവുമായി ബന്ധപ്പെട്ട് ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അക്കാലത്തെ ഏറ്റവും നല്ല ചിത്രങ്ങളായി കാണികളും നിരൂപകരും ഒന്നടക്കം പുകഴ്ത്തപ്പെട്ട നിരവധി ചിത്രങ്ങള്‍ ഇന്നും പഴയതലമുറയുടെ ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. കേരള സര്‍ക്കാരിന്‍റെ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സിനിമ-ടെലിവിഷന്‍ അവാര്‍ഡുകമ്മിറ്റിയിലെ ജൂറി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. (2004) ഗുരുവായൂരപ്പന്‍ കോളേജിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ പൊന്നാടയും പുരസ്കാരവും നല്‍കി ആദരിച്ചു. (2006) കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കേരളപിറവി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പൊന്നാടയും പാരിതോഷികവും നല്‍കി ബഹുമാനിച്ചു. (2007) കേരളത്തിലെ അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിച്ച മലയാളം നമ്മുടെ അഭിമാനം സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി നടത്തിയ പൊതുയോഗത്തില്‍ വെച്ച് പൊന്നാടയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.
               ചലച്ചിത്രമെന്ന ദൃശ്യ മാധ്യമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സെമിനാറുകള്‍, ഫെസ്റ്റിവലുകള്‍ എന്നിവയില്‍ ഇപ്പോഴും സാന്നിധ്യമുണ്ട്.
               ജീവിത സായാഹ്നത്തില്‍ സംതൃപ്തനായി കഴിഞ്ഞുപോയ ഒരു നല്ല കാലത്തെ ഓര്‍ത്തും പുതുതലമുറയിലെ സംവിധായകരുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളെ കൗതുകത്തോടെ വീക്ഷിച്ചും നാളുകള്‍ ചിലവഴിക്കുന്നു. ഭാര്യ ശ്രീമതി രുഗ്മിണി റിട്ടയേഡ് അധ്യാപികയാണ്. ഏകമകള്‍ ഡോക്ടര്‍ അനുരാധാവര്‍മ്മ ഇ.എന്‍.ടി. സ്പെഷ്യലിസ്റ്റ് ആണ്. ജനിച്ചുവളര്‍ന്നു വലുതായ മേലാറ്റൂരിലും മകളുടെ കൂടെ പെരിന്തല്‍മണ്ണയിലും സംതൃപ്തിയോടെ കഴിയുന്നു.
 ***********************

മേലാറ്റൂര്‍ രാധാകൃഷ്ണന്‍


            1938 ഏപ്രില്‍ 17 ന് ജനനം. നിരൂപകനും ഗവേഷകനും അധ്യാപകനും പ്രഭാഷകനും. കുട്ടികൃഷ്ണമാരാര്‍, പ്രകാശം പരത്തിയ ജീവിതങ്ങള്‍, പാദരേണുക്കള്‍, സ്മരണകള്‍, സ്മാരകങ്ങള്‍, നോബല്‍ സാഹിത്യ ജേതാക്കള്‍, പൂന്താനം ഭക്തിയും വിഭക്തിയും (സ്മാരക പ്രഭാഷണങ്ങള്‍) എഡിറ്റര്‍, മലയാള അവതാരികകള്‍-ഒരു പഠനം, സംഘം കൃതികളില്‍ പ്രതിഫലിക്കുന്ന കേരള സംസ്കാരം എന്നീ കൃതികളുടെ കര്‍ത്താവ്. അഞ്ഞൂറില്‍പരം ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. എം.എ.(മലയാളം), എം.എ.(ഇംഗ്ലീഷ്), എം.എഫില്‍ (മലയാള ഗവേഷണം) ബി.എഡ്‌.
            മുപ്പത്തിരണ്ട് വര്‍ഷം ഹൈ സ്കൂള്‍ അധ്യാപകന്‍, 1993 ഏപ്രിലില്‍ ചെര്‍പുളശ്ശേരി ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തു. അഞ്ചു വര്‍ഷം സി.ബി.എസ്.ഇ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍, വിവേകാനന്ദ വിദ്യാമന്ദിര്‍ പ്രസിഡന്‍റ്, പി.എസ്.ഇ. എക്സാമിനറായിരുന്നു. കേരള സാഹിത്യ അക്കാദമി സ്കോളര്‍(2000), പൂന്താനം സ്മാരക കമ്മിറ്റി ഉപാധ്യക്ഷന്‍(പൂന്താനം സാഹിത്യോത്സവ കമ്മിറ്റി പൂന്താനം കവിതാ അവാര്‍ഡ്‌ ചെയര്‍മാന്‍), ജെമ്നി അക്കാദമിയുടെ (ഹരിയാന) സുഭദ്രകുമാരി ചൗഹാന്‍ ജന്മദശബ്ദി അവാര്‍ഡ്‌ (2004) ലഭിച്ചിട്ടുണ്ട്. നിരവധി റേഡിയോ പ്രഭാഷണങ്ങള്‍.
പത്നി കെ.രോഹിണീദേവി (റിട്ട.അധ്യാപിക), മക്കള്‍: ഡോ.കെ.ദേവീകൃഷ്ണന്‍, ബി.എ.എം.എസ്. (കോട്ടക്കല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ ആര്യവൈദ്യശാല സീനിയര്‍ ഫിസിഷ്യന്‍), കെ.ദിവ്യശ്രീ കൃഷ്ണന്‍.(എം.എസ്.സി. ബയോടെക്നോളജി).
 ***********************

പാലക്കീഴ് നാരായണന്‍


             1940 ല്‍ നാരായണന്‍ നമ്പുതിരി നങ്ങേലി അന്തര്‍ജ്ജനം ദമ്പതികളുടെ മകനായി ചെമ്മാണിയോടില്‍ ജനനം. പ്രാഥമിക വിദ്യഭ്യാസം ചെമ്മാണിയോടും, മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസിലും. ഉപരിപഠനം മണ്ണാര്‍ക്കാടും പട്ടാമ്പി സംസ്കൃത കോളേജിലും. വിദ്വാന്‍ പാസ്സായി. പ്രൈവറ്റായി എം.എ. ബിരുദം. മേലാറ്റൂര്‍, പാലക്കാട്‌, പത്തിരിപ്പാല, പെരിന്തല്‍മണ്ണ, പട്ടിക്കാട് എന്നിവിടങ്ങളില്‍ അധ്യാപകന്‍. പെരിന്തല്‍മണ്ണ ഗവ: കോളേജില്‍ അധ്യാപകനായിരിക്കെ 1995 ല്‍ വിരമിച്ചു.
            വി.ടി. ഒരു ഇതിഹാസം (സമാഹാരം), ആനന്ദമഠം (സംഗ്രഹം), കൃതികള്‍. പുരോഗമനകലാസാഹിത്യ സംഘ പ്രവര്‍ത്തകന്‍. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി, സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് എന്നിവയുടെ ഉപദേശക സമിതിയംഗം, ഗ്രന്ഥലോകം എഡിറ്ററായിരുന്നു. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍.പണിക്കര്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്.  ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കി മേലാറ്റൂരിന്‍റെ അഭിമാനമായി. ഭാര്യ സാവിത്രി (റിട്ട:അധ്യാപിക).
 ***********************

ഗിഫു മേലാറ്റൂര്‍


              വള്ളുവനാട് താലൂക്കിലെ മേലാറ്റൂരില്‍ ജനനം. ആര്‍.എം.എച്ച്.എസ്. മേലാറ്റൂര്‍, പി.ടി.എം.ഗവ.കോളേജ് പെരിന്തല്‍മണ്ണ, .പോളിടെക്നിക് അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. കഥാരചനക്ക് പഠനകാലത്ത് സമ്മാനങ്ങള്‍ ലഭിച്ചു.’കളിമുറ്റം’ എന്ന മിനിമാസികയുടെ പത്രാധിപരായി. റിയാദിലെ ‘അല്‍-മുഗ്നി പബ്ലിക്കേഷനില്‍’ ജോലി ചെയ്തു. 44 നോവലുകളും ആയിരത്തോളം കഥകളും സ്ക്രിപ്റ്റുകളും വൈജ്ഞാനിക സാഹിത്യ ലേഖനങ്ങളും എഴുതി. ഈ വിഷയങ്ങളില്‍ ഇപ്പോഴും ആനുകാലികങ്ങളില്‍ സജീവം.
         വിലാസം: മേലേടത്ത് ഹൗസ്, മേലാറ്റൂര്‍ പി.ഒ. മലപ്പുറം ജില്ല, 679 326, ഫോണ്‍: 9946427601 e-mail: giffumltr@gmail.com

കൃതികള്‍: നോവല്‍.
വൈഡൂര്യമാളിക, പൂച്ചക്കാള, സുല്‍ത്താന്‍റെ സ്വപ്‌നങ്ങള്‍, ബാഗ്ദാദിലെ വ്യാപാരി, ആലിക്ക സാഹസങ്ങള്‍, മരതകത്താഴ്വരയിലെ രാജ്ഞി, റയ്യാന്‍ എന്ന നാവികന്‍, മൂന്നു കൊട്ടാരങ്ങള്‍, മൂന്നാമത്തെ സമ്മാനം, ജിന്റു മുയലും ചങ്ങാതിമാരും, നിലാവ് പെയ്യുന്നു, വെള്ളിനക്ഷത്രം, മൂന്നുനിധികള്‍, നാഗദ്വീപ്, സ്വര്‍ഗത്തിന്‍റെ വാതില്‍, അതിശയഭൂമി, ഏഴു നിറമുള്ള ചിപ്പി, ബാഗ്ദാദിലെ സൂത്രശാലി.

കഥകള്‍:
അമ്മൂമ്മയുടെ സമ്മാനം, നല്ല ചങ്ങാതിമാര്‍, സുവര്‍ണദ്വീപിലെ പക്ഷി, രണ്ടാമത്തെ ഒട്ടകം, മത്തങ്ങാപായസം, സച്ചുവിന്‍റെ വികൃതികള്‍, കഥ കേട്ടുണരൂ കുട്ടികളെ, മാന്ത്രികചെപ്പും മാണിക്യകല്ലുകളും, ഗിണ്ടാമണിയും കുരങ്ങന്‍മാരും, മണിയനും മുത്തശ്ശിയും, ലക്‌ഷ്യത്തിലേക്കുള്ള ശ്രദ്ധ, നീതിമാന്‍റെ വിളക്ക്, കറുമ്പന്‍ കാക്കയും ചങ്ങാതിമാരും, നന്‍മയുടെ അവകാശി, പാണ്ടന്‍ പൂച്ചയും ആമ വൈദ്യരും, രാഹുലിന്‍റെ സങ്കീര്‍ത്തനങ്ങള്‍, പ്രശസ്തരുടെ പ്രസിദ്ധകഥകള്‍.

വൈജ്ഞാനികഗ്രന്ഥങ്ങള്‍:
പ്രതിമകള്‍ സ്മാരകങ്ങള്‍, പാല്‍പോലെ തപാല്‍, കളികള്‍ കഥകള്‍, ശാസ്ത്ര-ചരിത്ര കൗതുകങ്ങള്‍, നാം നമ്മുടെ പരിസ്ഥിതി, ഐക്യരാഷ്ട്രസഭ-രാജ്യങ്ങള്‍ ഒന്നിക്കുന്ന വേദി, പക്ഷിക്കകത്തെ കൗതുകങ്ങള്‍, ഇന്ത്യയുടെ പ്രഥമപൗരന്‍മാര്‍, 25 രസതന്ത്രപ്രതിഭകള്‍, മരങ്ങള്‍...കണ്ടല്‍ക്കാടുകള്‍, അറിവുകളായിരം, ഭൂപടത്തിലെ രഹസ്യങ്ങള്‍,ഉണ്ണികള്‍ക്കൊരു കഥ – നമ്മുടെ സ്വാതന്ത്ര്യസമര കഥ, ജനറല്‍ ക്വിസ്, മാമാങ്കവും ചാവേര്‍പ്പടയും, അക്വേറിയം-വീടിനുള്ളിലെ സമുദ്രവിസ്മയം, മഹാത്മജിയും ചാച്ചാജിയും, പക്ഷികളെ നിരീക്ഷിക്കാം അടുത്തറിയാം, നദികള്‍...പാലങ്ങള്‍...അണക്കെട്ടുകള്‍..., പദപ്രശ്നം, ചരിത്രമറിയാം-പൂരിപ്പിക്കാം-അറിവ് നേടാം, ഓണം നമ്മുടെ ദേശീയോത്സവം, മലയാളം മനോഹരം, ഗതാഗതം, വാക്കുകള്‍ - ഭാഷകള്‍, ശാസ്ത്രവും നക്ഷത്രങ്ങളും, നദികളുടെ കഥ, ജൂലായ്‌ നക്ഷത്രങ്ങള്‍, പരീക്ഷയെ ചങ്ങാതിയാക്കാം, ചരിത്രത്തെ അടുത്തറിയാം, ലോകശാസ്ത്രവും പ്രതിഭകളും, അറിവുകള്‍-അതിശയങ്ങള്‍, ജന്തുലോക കൗതുകങ്ങള്‍, ഗുഹ എന്‍ ഗൃഹം, വിജ്ഞാന സംവാദം, അറിവുകള്‍ നമുക്ക് ചുറ്റും, എങ്ങനെ വായിക്കണം?, ദിനാചരണ പ്രവര്‍ത്തനങ്ങള്‍, ചിത്രകഥ സാഗരം, പെന്നും പേനയും പേനകഥകളും, ഉണ്ണികള്‍ക്കൊരു കഥ – നമ്മുടെ കേരള ചരിത്ര കഥ, കണ്ടുപിടിത്തങ്ങളിലെ കൗതുകങ്ങള്‍, ഉത്തരമില്ലാകഥകള്‍, ആഹാരവും ആരോഗ്യവും, ഇവരാണ് പുലികള്‍, ആകാശപ്പറവകള്‍, രോഗങ്ങള്‍ ജന്തുക്കളിലൂടെ, ചാരന്‍മാരും കടല്‍ക്കൊള്ളക്കാരും, കുട്ടികളുടെ ബഷീര്‍, മലയാളത്തില്‍ ആദ്യമായി..., ഡിസംബര്‍ ഫെസ്റ്റിവല്‍, പ്രകൃതി ഒരു പാഠശാല, മധുരം മാതൃഭാഷ, മണ്മറഞ്ഞ മഹാനഗരങ്ങള്‍, ചന്തയില്‍ മീന്‍ വില്‍ക്കുന്ന രാജാവ്.

 ***********************

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.