>

Thursday, 2 January 2014

സ്കൂള്‍ ബസ്സുകളുടെ ചില്ല് തകര്‍ത്തു

മേലാറ്റൂര്‍: പുതുവര്‍ഷപുലരിയില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം. ആര്‍.എം.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നിറുത്തിയിട്ടിരുന്ന 2 ബസ്സുകളുടെ ചില്ല് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒന്നരക്കാണ് സംഭവം. ചില്ല് തകര്‍ക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ഓടിയെത്തിയെങ്കിലും ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടിരുന്നു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം.വിജയശങ്കരന്‍റെ പരാതിപ്രകാരം മേലാറ്റൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

AddThis