>

Monday, 20 January 2014

ഉച്ചാരക്കടവ് പാലം പുതുക്കിപണിയുന്നു


മേലാറ്റൂര്‍: ബ്രിട്ടീഷ്‌ ഭരണകാലത്ത് നിര്‍മ്മിച്ച ഉച്ചാരക്കടവ് പാലം പുതുക്കി പണിയുന്നതിനുള്ള സര്‍വേ നടപടികള്‍ നടത്തി. പി.ഡബ്ലിയു.ഡി. ബ്രിജസ്‌ വിഭാഗമാണ്‌ പഴയപാലത്തിനടുത്ത് പുതിയ പാലം നിര്‍മ്മിക്കുവാന്‍ സര്‍വേ നടത്തിയത്. ഏറെ പഴക്കം ചെന്ന ഈ പാലം വര്‍ഷങ്ങളായി തകര്‍ച്ച ഭീഷണിയിലാണ്. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയും പാലക്കാട്-കോഴിക്കോട് ഷോര്‍ട്ട് ഹൈവേയും കടന്നുപോകുന്ന ഈ പാലത്തിന്‍റെ ഭീമും പാനും കോണ്‍ക്രീറ്റ് അടര്‍ന്നുപോയ നിലയിലാണ്.

AddThis