>

Monday, 13 January 2014

പാലം പ്രവൃത്തിയുടെ മുന്നോടിയായി ഇന്നുമുതല്‍ പഞ്ചായത്ത് ഓഫീസ് വാടകകെട്ടിടത്തില്‍


മേലാറ്റൂര്‍: വെള്ളിയാറില്‍ ചെമ്മാണിയോട് കടവില്‍ പാലം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി മേലാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് ഇന്നുമുതല്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. റെയില്‍വേ ഗേറ്റിനടുത്തുള്ള വരിക്കോടന്‍ ആര്‍ക്കേഡിലേക്കാണ് ഓഫീസ് മാറ്റുന്നതാണ്.
                ഓഫീസ് സ്ഥിതിചെയ്യുന്ന ഭാഗത്തുകൂടെയാണ് അപ്രോച്ച് റോഡ്‌ വരുന്നത്. പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതോടൊപ്പം വനിതാ തൊഴില്‍ പരിശീലനകേന്ദ്രത്തിന്‍റെ ഇരുനില കെട്ടിടവും പൊളിക്കും.
               രണ്ടുദിവസം ലഭിച്ച സര്‍ക്കാര്‍ അവധിയില്‍ പഞ്ചായത്ത് ഓഫീസിലെ ഫയലുകളും ഉപകരണങ്ങളും വാടകകെട്ടിടത്തിലേക്ക് മാറ്റി. പാലം പ്രവൃത്തികള്‍ക്കുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പത്തുദിവസത്തിനകം കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.അബ്ദുല്‍ കരീം അറിയിച്ചു.

AddThis