>

Wednesday, 8 January 2014

കവിത: മഴയുടെ ഹൈക്കു

മഴയുടെ ഹൈക്കു
രചന: ഷാജി മേലാറ്റൂര്‍, ബുറൈദ - സൗദി അറേബ്യ

1   റൈന്‍ റൈന്‍ ഗോ എവേ,
     പാഠപുസ്തകത്തില്‍ നിന്നും
     മഴ
     മ്യൂസിയത്തിലേക്ക്
     പിണങ്ങിപ്പോയി !

2   ഇടിയും മിന്നലു-
     മാണെന്നറിഞ്ഞിരുന്നെങ്കില്‍
     മഴയേക്കാള്‍
     പ്രണയമാണെന്നതവള്‍
     മറന്നു കളഞ്ഞേനെ !

3   കാട്ടില്‍
     മരങ്ങള്‍ മഴ പെയ്യിക്കുന്നു.
     നാട്ടില്‍
     ഫ്ലാറ്റുകള്‍ വെയില്‍ പൊള്ളിക്കുന്നു !

4   മണല്‍മെത്ത
     ഇല്ലാത്തതത്രേ,
     പുഴ വീട്ടില്‍
     മഴ വിരുന്ന് ചെന്നില്ല !

5   ജൂണിലെ
     സ്കൂള്‍ ബെഞ്ചുകള്‍ക്കൊപ്പം
     പുറത്ത്
     മഴയും ഏങ്ങലടിച്ചു !
 ***********************

AddThis