>

Sunday, 26 January 2014

കഥ:തള്ള

രചന: ഷാജി മേലാറ്റൂര്‍, ബുറൈദ - സൗദി അറേബ്യ

       ഒറ്റച്ചവിട്ടിന് ഓലത്തടുക്ക് പൊളിഞ്ഞ് വീണു. അടുക്കളത്തിണ്ണയിലെ മണ്‍കലത്തില്‍ നിന്നും തലയുയര്‍ത്തി കണ്ട പൂച്ച വേച്ചു വേച്ചു വരുന്ന അവനെ നോക്കി ഭീതിയോടെ കരഞ്ഞു.
      "തള്ള, പാത്രം അടച്ചു വെക്കാതെയാണ്‌ കല്ലുടക്കാന്‍ പോയത്. ഇങ്ങു വരട്ടെ."
       ഒറ്റത്തൊഴിക്ക് പൂച്ചയും മണ്‍കലവും മേലോട്ട് തെറിച്ചു. മുളങ്കമ്പിലാടുന്ന ഉറിയോടൊപ്പം താഴേക്ക്‌ ചിതറി അവനു വേണ്ടി കാത്ത് വെച്ച ചോറും കറിയും ഉപ്പിലിട്ട കണ്ണിമാങ്ങകളും.

***********************


AddThis