>

Tuesday, 14 January 2014

നബിദിനം; പ്രകീര്‍ത്തനങ്ങളാല്‍ മദ്രസ്സകള്‍

ചോലക്കുളം നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നടന്ന നബിദിനറാലി


മേലാറ്റൂര്‍: പ്രവാചക പ്രഭു മുഹമ്മദ്‌ നബി (സ)യുടെ 1488-മത് ജന്മദിനം നാടെങ്ങും ആഘോഷമാക്കി. പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളും ദഫ് പ്രോഗ്രാമുകളും കാഴ്ചക്കാര്‍ക്ക് വിരുന്നേകി. കവലകളില്‍ റാലികള്‍ക്ക് സ്വീകരണം നല്‍കി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. രാത്രിയില്‍ മദ്രസ്സകളില്‍ സ്റ്റേജിന കലാപരിപാടികള്‍ നടക്കും.
        ചോലക്കുളം നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നബിദിന ഘോഷയാത്ര നടത്തി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും യുവാക്കളും റാലിയില്‍ അണിനിരന്നു. എടയാറ്റൂര്‍ ഹിദായത്തുല്‍ ഇസ്ലാം കേന്ദ്ര മദ്രസ്സയില്‍ മഹല്ല് ഖാസി ഒ.ടി.മൂസ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മദ്രസ്സയുടെ നേതൃത്വത്തില്‍ നബിദിനറാലി നടന്നു.

AddThis