>

Tuesday, 25 February 2014

കവിത: കലികാലം

രചന: ഷാജി മേലാറ്റൂർ, ബുറൈദ - സൗദി അറേബ്യ

വെയിൽ വെന്ത
പുഴയുടെ മാറിൽ
കരൾ പിളർന്ന മത്സ്യങ്ങൾ
തണുപ്പാറ്റുന്നു.
മരം പിഴുതെടുത്ത മണ്ണിൽ
കടുംചോരപ്പാമ്പുകൾ
ഫണം കൊത്തിപ്പറിക്കുന്നു.
വെളിച്ചം കെട്ട നഗരത്തിൽ
രാത്രി മരിച്ച കുഞ്ഞുങ്ങൾക്കായ്‌
വേട്ട നായ്ക്കൾ
പേരുംകളിയാട്ടമാടുന്നു.
കത്തുന്ന കാടിന്റെ
കൂട്ട നിലവിളിയിലേക്ക്
ചങ്ക് പറിഞ്ഞാടുന്ന
ഈ കവിയുടെ ഞെരക്കവും
കടം പറയുന്നു!

***********************

AddThis