>

Friday, 7 March 2014

മേലാറ്റൂർ നേർച്ച 4,15,16 തിയതികളിൽ


കാട്ടുചിറ: മേലാറ്റൂർ - കാട്ടുചിറ വീരാൻ ഔലിയ ഉപ്പാപ്പയുടെ കൊടിമരത്തിങ്കൽ വച്ച് വർഷം തോറും നടത്തി വരാറുള്ള നേർച്ച ഈ മാസം 14,15,16 തിയതികളിൽ നടക്കും. ആദ്യ ദിവസമായ 14 ന് വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് എടയാറ്റൂർ മഹല്ല് ഖാസി ഒ.ടി. മൂസ മുസ്ലിയാരുടെ മതപ്രഭാഷണത്തോടെ തുടക്കം കുറിക്കും. തുടർന്ന് 10.00 മണിക്ക് ചാവക്കാട് പാർട്ടിയുടെ രീഫാഈൻ റാത്തീബ് നടക്കും. രണ്ടാം ദിവസമായ ശനിയാഴ്ച വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന പെട്ടികളെ കോൽക്കളി ബാൻഡ് മേളത്തോടെ  വരവേൽക്കലും 4.00 മണിക്ക് കൊടി ഉയർത്തി ഘോഷയാത്രയും നടത്തും. അവസാന ദിവസമായ ഞായറാഴ്ച 11.00 മണിക്ക് മൗലിദ് പാരായണവും അന്നദാനവും നടക്കും.

AddThis