>

Saturday, 15 March 2014

മേലാറ്റൂർ നേർച്ചക്ക് തുടക്കം


കട്ടുച്ചിറ: മേലാറ്റൂർ കട്ടുച്ചിറ വീരാൻ ഔലിയ ഉപ്പാപ്പയുടെ കൊടിമരത്തിങ്കൽ നടക്കുന്ന മേലാറ്റൂർ നേർച്ചക്ക് തുടക്കം. എടയാറ്റൂർ മഹല്ല് ഖാസി ഒ.ടി.മൂസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അത്ഭുത കറാമത്തായ രീഫാഈൻ റാത്തീബ് നടന്നു. ഇന്ന് വൈകുന്നേരം 4.00 മണിക്ക് കൊടി ഉയർത്തും. തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന പെട്ടികളെ ബാൻഡ് മേളത്തോടെ സ്വീകരിക്കും. നാളെ ഉച്ചക്ക് മൗലിദ് പാരായണവും അന്നദാനവും നടക്കും.

AddThis